പൊന്നമ്മക്ക് തണലായി ഗാന്ധിഭവൻ

മാവേലിക്കര- വൃത്തിഹീനവും സുരക്ഷിതവുമല്ലാത്ത സാഹചര്യങ്ങളിൽ സംരക്ഷിക്കുവാൻ ബന്ധുക്കൾ തയ്യാറാകാതിരുന്ന പല്ലാരിമംഗലം മുളളിക്കുളങ്ങര തഴയിൽ വടക്കതിൽ പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ വിധവ പൊന്നമ്മ (75)യെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹൻകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്.

എഴുനേറ്റിരിക്കുവാൻ പോലും കഴിയാത്ത പൊന്നമ്മയ്ക്ക് ഭക്ഷണം കഴിക്കൂവാൻ കൂടി കഴിയുമായിരുന്നില്ല. വീടിനുചുറ്റും കാടുവളർന്ന നിലയിലായിരുന്നു. പൊന്നമ്മക്ക് രണ്ട് ആൺമക്കൾ ആണ് ഉണ്ടായിരുന്നത്. ഒരാൾ വൃക്ക രോഗം ബാധിച്ച് മൂന്നു വർഷം മുമ്പ് മരിച്ചുപോയി. രണ്ടാമത്തേ മകന് അമ്മയേ സംരക്ഷിക്കുവാൻ തക്ക ശാരീരിക ആരോഗ്യം ഇല്ലായെന്ന് ബോദ്ധ്യമായ ഡോ.മോഹൻകുമാർ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനേ സമീപിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കസ്തൂര്‍ബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി, വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ, വെൽഫയർ ഓഫീസർ സിന്ധു ചേലക്കോട്ട്, ആരോഗ്യ പ്രവർത്തകരായ ഗീത, ബിന്ദു, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹൻകുമാർ, മുൻ പഞ്ചായത്ത് അംഗം പത്മകുമാരി, എ.ഡി.എസ് സെക്രട്ടറി ഉഷ, ആശാവർക്കർ ശ്രീവിദ്യ, തൊഴിലുറപ്പ് മേറ്റ് ലീല, പൊതുപ്രവർത്തകനായ ഉണ്ണികൃഷ്ണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിലെത്തിച്ച് ചീകിത്സ നൽകി.

Related Articles

Back to top button