പെൺകുട്ടിയെ തടഞ്ഞു നിർത്തി ആക്രമിച്ചു… 57കാരൻ പിടിയിൽ….
മാവേലിക്കര: സ്കൂട്ടറിൽ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ മദ്ധ്യവയസ്കൻ പിടിയിൽ. വാത്തികുളം കോമത്തുപറമ്പിൽ രാജേന്ദ്രനെയാണ് (57) കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. ഓൺലൈൻ സാധനങ്ങളുടെ വിതരണത്തിനു പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് കേസ്. സാധനങ്ങളുടെ വിതരണത്തിനു സ്കൂട്ടറിൽ പോകുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുക്കുകയും ആക്രമിക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു കുറത്തികാട് പൊലീസ് രാജേന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ വി.ബൈജു, സതീഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജിമോൻ, സിവിൽ പൊലീസ് ഓഫിസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.