‘പെണ്‍കുട്ടി തനിക്ക് മകളെ പോലെ, ഇനി വയ്യ’..ഡോക്ടറുടെ കൊലപാതകം..മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു…
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു. ഡോ. സന്ദീപ് ഘോഷ് ആണ് രാജി സമര്‍പ്പിച്ചത്. സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ താന്‍ അപമാനിക്കപ്പെടുകയാണെന്നും ഇരയാക്കപ്പെട്ട പെണ്‍കുട്ടി തനിക്ക് മകളെ പോലെയാണെന്നും സന്ദീപ് ഘോഷ് പ്രതികരിച്ചു.’രക്ഷിതാവെന്ന നിലയില്‍, ഞാന്‍ രാജിവെക്കുന്നു. ഇനി വയ്യ. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്’, എന്നായിരുന്നു സന്ദീപ് ഘോഷിന്റെ വാക്കുകള്‍.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോളേജാണിത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.