പെട്രോളിനും ഡീസലിനും വിലക്കിഴിവ്…വെറൈറ്റി ഓഫറുമായി ഒരു പെട്രോള്‍ പമ്പ്
പെട്രോളിനും ഡീസിനും വേറിട്ട വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ഒരു പെട്രോള്‍ പമ്പ്. പെട്രോൾ ലിറ്ററിന് 1 രൂപയും ഡീസലിന് 50 പൈസയും ഇളവും ആണ് വാഗ്ദാനം. പക്ഷേ ഈ ഓഫര്‍ ലഭിക്കണം എങ്കില്‍ ആവശ്യക്കാര്‍ ഒരു കാര്യം ചെയ്യേണ്ടതായുണ്ട്. ഓഫര്‍ ലഭിക്കാൻ ഒഴിഞ്ഞ പ്ലാസ്റ്റിക് പാല്‍ക്കവറുകളും കുപ്പികളും മറ്റും പമ്പില്‍ എത്തിച്ചു നല്‍കണം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു പെട്രോൾ പമ്പ് ഉടമയാണ് ഒറ്റത്തവണ ഉപയോഗിച്ച് കൊണ്ട് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാൻ ഈ വേറിട്ട പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെയും പോളിത്തീന്റെയും ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് താൻ ഈ ക്യാമ്പയിൻ ആരംഭിച്ചതെന്ന് ചിറ്റൂർ റോഡിലെ ഛഗൻലാൽ ബാഗ്തവർമൽ പെട്രോൾ പമ്പ് ഉടമ അശോക് കുമാർ മുണ്ട്ര പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന മലിനീകരണത്തിനെതിരെ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് പെട്രോൾ പമ്പ് ഈ സവിശേഷ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഒഴിഞ്ഞ പാൽ പൗച്ചുകൾ ശേഖരിക്കാൻ പമ്പ് അടുത്തിടെ പ്രാദേശിക ഡയറികളുമായി ബന്ധപ്പെട്ടിരുന്നു.
ആരെങ്കിലും ഒരു ലിറ്ററിന്റെ പാൽ പൗച്ചുകൾ കൊണ്ടുവന്നാൽ ഞാൻ പെട്രോളിന് ഒരു ലിറ്ററിന് 1 രൂപയും ഡീസലിന് 50 പൈസയും കിഴിവ് നൽകുന്നു. അല്ലെങ്കിൽ അര ലിറ്ററിന്റെ രണ്ട് പൗച്ചുകൾ അല്ലെങ്കിൽ ഒരു ലിറ്റർ വാട്ടർ ബോട്ടിൽ. ഈ പൗച്ചുകൾ പെട്രോൾ പമ്പിൽ ശേഖരിച്ച് സരസ് ഡയറിക്ക് സംസ്കരിക്കാൻ നൽകും. പമ്പുടമ വ്യക്തമാക്കി.സംരംഭത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ പിന്തുണയും ലഭിച്ചു. പ്ലാസിറ്റിക്കിനെതിരെ അവബോധം സൃഷ്ടിക്കാനുള്ള നിർദ്ദേശവുമായി പെട്രോൾ പമ്പ് ഉടമ എത്തിയതായും സരസ് ഡയറിയുടെ ഒഴിഞ്ഞ പാൽ പൗച്ചുകൾക്കും വാട്ടർ ബോട്ടിലുകൾക്കും റിബേറ്റ് വാഗ്ദാനം ചെയ്ത് പ്രചാരണം ആരംഭിച്ചതായും ഭിൽവാര ജില്ലാ കളക്ടർ ആശിഷ് മോദിയെ റിപ്പോർട്ട് ചെയ്യുന്നു.