പുന്നപ്ര സലഫി ജുമാ മസ്ജിദിൽ മോഷണം..പ്രതി പിടിയിൽ….
അമ്പലപ്പുഴ : പുന്നപ്ര സലഫി ജുമാ മസ്ജിദിൽ മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ മഞ്ഞുമല ഷാജിതാ മൻസിലിൽ ഹബീബുള്ളയുടെ മകൻ മുഹമ്മദ് അബ്ദുൽ ഹാദി (25)യെ ആണ് കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിൽ പ്രതിയായ അബ്ദുൾ ഹാദി ആലപ്പുഴ ജില്ലയിലെ സൗത്ത് പൊലീസ് സ്റ്റേഷൻ, പട്ടണക്കാട് പൊലീസ് സ്റ്റേഷൻ തമിഴ്നാട്ടിലെ സേലം എന്നീ സ്ഥലങ്ങളിൽ മോഷണക്കേസ് ഉള്ള പ്രതി ആണ്. പുന്നപ്ര ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ റ്റി.എൽ. സ്റ്റെപ്റ്റോ ജോൺ ന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറായ വി.ഡി.റെജിരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസറൻമാരായ എം.ആർ. രതീഷ് ,എം.വൈ. മാഹിൻ, അബുബക്കർ സിദ്ദിഖ്, അമർജ്യോതി എന്നിവർ ചേർന്നാണ് പ്രതിയെ തമിഴ് നാട്ടിൽനിന്നും അറസ്റ്റ് ചെയ്തത്.