പീഢനം സഹിക്കവയ്യാതെ പതിനാറുകാരിയുടെ ആത്മഹത്യ ശ്രമം…
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ 71 വയസുകാരനുള്‍പ്പെടെ രണ്ടു പേർ പിടിയിൽ. വഞ്ചിയൂർ സ്വദേശി ബിജു ( 46) ഇയാളുടെ സുഹൃത്ത് ബാബു (71) എന്നിവരാണ് പോലീസ് പിടിയിലായത്. കിളിമാനൂരിലാണ് സംഭവം.
2021 മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികളിൽ ഒരാളായ ബിജു അയൽവാസിയായ പെൺകുട്ടിയെ തന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തായ ബാബുവാണ് പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ബിജുവിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത്.
പീഡനം സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതികൾക്കെതിരെ പെൺകുട്ടിയും അമ്മയും ചേർന്ന് നഗരൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.