പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി: പിതാവ് അറസ്റ്റിൽ

പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി.13 വയസ്സുള്ള മകളെ കഴിഞ്ഞ പത്ത് മാസമായി പിതാവ് തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി, വയറുവേദനയെ തുടർന്ന് പരാതിപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയെ ബന്ധുക്കൾ വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. സംഭവത്തെക്കുറിച്ച് മെഡിക്കൽ സംഘം ശിശുക്ഷേമ സമിതിയെ അറിയിക്കുകയും അവർ വെല്ലൂർ ഓൾ-വുമൺ പോലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ 10 മാസമായി പിതാവിൽ നിന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി.തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം നടന്നത്.

Related Articles

Back to top button