പി ശശിക്കെതിരെ പരാതിയില്ല…സഹയാത്രികനായതിനാൽ അന്‍വറിന് പിന്തുണ നല്‍കിയെന്ന് കാരാട്ട് റസാഖ്…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാതിയില്ലെന്ന് എല്‍ഡിഎഫ് മുന്‍ സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. വ്യക്തിപരമായി പി ശശിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി ഒരു പ്രശ്‌നവും പി ശശിയുമായില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കണമെന്നും അന്‍വറിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു. സഹയാത്രികനെന്ന രീതിയിലാണ് അന്‍വറിന് പിന്തുണ നല്‍കിയതെന്നും റസാഖ് വ്യക്തമാക്കി.