പിടിതരാതെ സ്വർണം..ഒറ്റദിവസം വിലകൂടിയത് രണ്ടുതവണ….
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.ഇന്ന് പവന് 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം രണ്ട് തവണ റെക്കോർഡ് നിരക്കാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിത്.
ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വില കൂടാൻ കാരണം .