പാലത്തിന് സമീപം യുവാവും ​ഗർഭിണിയായ യുവതിയും…പൊലീസ് ഉദ്യോഗസ്ഥൻ്റെ ഇടപെടലിൽ രക്ഷിച്ചത് രണ്ട് ജീവനുകൾ…

യുവാവിന്റെയും യുവതിയുടെയും ജീവൻ രക്ഷിച്ച സംഭവം വിവരിച്ച് പാലക്കാട് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിന്റെ സമയോചിത ഇടപെടലിൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായെന്ന് പൊലീസ് കുറിച്ചു.
പാലക്കാട് യാക്കര പുഴപ്പാലത്ത് നിർത്തിയിട്ട സ്കൂട്ടറിൽ ഒരു യുവാവ് ഇരിക്കുന്നതും തൊട്ടടുത്ത് ഒരു ഗർഭിണിയായ യുവതി അയാളോട് വഴക്കിടുന്നത് ദൂരെ നിന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വൈശാഖ് ജാ​ഗരൂകനായത്. വൈശാഖിൻ്റെ ബൈക്ക് സ്കൂട്ടറിൻ്റെ അരികിൽ എത്തുമ്പോഴേക്കും യുവതി പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ തയ്യാറായിരുന്നു. വൈശാഖ് യുവതിയോട് ചാടരുതെന്ന് ആവശ്യപ്പെട്ട് , പ്രശ്നത്തിന് സമാധാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഇറക്കുകയായിരുന്നു.

Related Articles

Back to top button