പാരാലിമ്പിക്സിൽ വീണ്ടും സ്വർണ്ണം..ഇതുവരെ നേടിയത് എത്ര മെഡലുകളെന്നോ?…

പാരാലിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും സ്വർണം.ഹൈജമ്പിൽ (ടി64) ഇന്ത്യയുടെ പ്രവീൺ കുമാറാണ് ഏഷ്യൻ റെക്കോഡോടെ സ്വർണം നേടിയത്. 2.08 മീറ്റർ ഉയരത്തിൽ ചാടിയാണ് താരം സുവർണനേട്ടത്തിലെത്തിയത്.മാരിയപ്പൻ തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ഹൈജമ്പിൽ സ്വർണം നേടുന്ന താരമാണ് നോയിഡ സ്വദേശിയായ പ്രവീൺ കുമാർ.2.06 മീറ്റർ ചാടിയ യു.എസ് താരം ഡെറക് ലോസ്സിഡെന്‍റ് വെള്ളിയും 2.03 മീറ്റർ പിന്നിട്ട ഉസ്ബെകിസ്താൻ താരം തെമുർബെക് ഗിയോസോവ് വെങ്കലവും സ്വന്തമാക്കി.

അതേസമയം പാരിസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി ഉയർന്നു. ആറ് സ്വർണം, ഒമ്പത് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇതുവരെയുടെ മെഡൽനേട്ടം. പട്ടികയിൽ 14-ാമതാണ് ഇന്ത്യയുള്ളത്. 74 സ്വർണമുൾപ്പെടെ 169 മെഡലുമായി ചൈനയാണ് ഒന്നാമത്. ബ്രിട്ടൻ, യു.എസ്, നെതർലൻഡ്സ്, ഫ്രാൻസ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റു ടീമുകൾ.

Related Articles

Back to top button