പാനൂർ സ്ഫോടനം..എഫ്ഐആറിൽ രണ്ട് പേരുകൾ മാത്രം..പോലീസിന്റെ ഒത്തുകളി…

പാനൂർ സ്ഫോടനത്തിലെ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് പരാതി. നി‍ര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവമായിരുന്നിട്ടും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസിന് നിര്‍ദ്ദേശമില്ല. എഫ്ഐആറിൽ രണ്ട് പേരുടെ പേരുകൾ മാത്രമാണുളളത്. ഇതോടെ സംഭവത്തിൽ പോലീസ് ഒത്തുകളിക്കുകയാണെന്ന പരാതിയുമായി യുഡിഎഫ് അടക്കമുള്ളവർ രംഗത്തെത്തി .

ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് സിപിഐഎം പ്രവർത്തകൻ മരിച്ചത് .മൂളിയന്തോട് നിർമാണത്തിലിരുന്ന വീട്ടിൽ ബോംബുണ്ടാക്കാൻ പത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് വിവരം. എന്നാൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇതുവരെയും പൊലീസിന് നി‍ര്‍ദ്ദേശം നൽകിയിട്ടില്ല.സംഘത്തിൽ ഉള്ളവരിൽ രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടെന്നു വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിൻ, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. പരിക്കേറ്റവർ കോഴിക്കോടും പരിയാരത്തും ചികിത്സയിലുണ്ടെങ്കിലും പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം.

Related Articles

Back to top button