പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണിത്…പൊന്നാനി മുന്‍ സിഐ വിനോദ്…

തിരുവനന്തപുരം: ബലാത്സം​ഗ ആരോപണത്തിൽ പ്രതികരണവുമായി പൊന്നാനി മുൻ സിഐ വിനോദ് വലിയാറ്റൂർ. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു. അപമാനിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതിയെ പിടികൂടി കേസെടുത്തതിൽ പിന്നീട് വീട്ടമ്മ എതിർപ്പറിയിച്ചു. തനിക്ക് കിട്ടേണ്ട പണം കിട്ടാതാക്കിയെന്നും ഒത്തുതീർപ്പ് ഉണ്ടാക്കിയാൽ മതിയായിരുന്നുവെന്നും എന്നായിരുന്നു വീട്ടമ്മ പറഞ്ഞു. പരാതി നൽകി പണം തട്ടുന്നത് പതിവാക്കിയ സ്ത്രീയാണ് ഇത്. പൊലീസിന് ഇത് മനസിലായിട്ടുണ്ടെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. സിവിൽ, ക്രിമിനൽ കേസുകളുമായി മുന്നോട്ട് പോകുമെന്നുെം സിഐ വിനോദ് പറഞ്ഞു.

Related Articles

Back to top button