പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ…
പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടു പേർ മലപ്പുറത്ത് പിടിയിൽ. ലോറിയിൽ കടത്തുന്നതിനിടെയാണ് മഞ്ചേരിയിൽ പൊലീസ് പരിശോധന നടത്തി നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്. മണ്ണാര്‍ക്കാട് സ്വദേശികളായ ചെറിയരക്കല്‍ ഫിറോസ്, കുറ്റിക്കോടന്‍ റിയാസ് എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി അത്താണിക്കല്‍ വള്ളിപ്പാറകുന്നില്‍വെച്ചാണ് ലോറിയും പുകയില ഉത്പ്പന്നങ്ങളും കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. മൈസൂരിൽ നിന്നും കടത്തിക്കൊണ്ടു വന്നതായിരുന്നു പുകയില ഉത്പന്നങ്ങൾ.