പതിനഞ്ച് വയസ് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ആളെ വിവാഹം ചെയ്യാം.. വീട്ടുക്കാർ ഇടപെടേണ്ടെന്ന് ഹൈക്കോടതി…

പതിനഞ്ച് വയസോ അതിൽ കൂടുതലോ പ്രായമുള്ള മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി. വിവാഹങ്ങളിൽ രക്ഷിതാക്കളുടെ യാതൊരു ഇടപെടലും കൂടാതെ ഇഷ്ടപ്പെട്ടയാളെ ജീവിതപങ്കാളിയാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജാർഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി.

15 വയസുകാരിയായ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ബീഹാറിലെ നവാഡ് സ്വദേശിയായ സോനു എന്ന ഇരുപത്തിനാലുകാരനെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയതത്. പെൺകുട്ടിയുടെ പിതാവാണ് യുവാവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഈ കേസ് റദ്ദാക്കുന്നതിനുള്ള ഹർജിയുമായാണ് സോനു ഹൈക്കോടതിയിൽ എത്തിയത്. തുടർന്ന് വാദം കേട്ട ജഡ്ജി കേസ് റദ്ദാക്കുകയായിരുന്നു

Related Articles

Back to top button