നീതി ആയോഗ് യോഗം ഇന്ന്..ബഹിഷ്ക്കരിച്ച് ‘ഇന്ത്യ മുന്നണി’ മുഖ്യമന്ത്രിമാർ..എന്നാൽ മമത പങ്കെടുക്കും..കാരണം….
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഇന്ന് നടക്കും. ഇൻഡ്യ സഖ്യം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും യോഗം ബഹിഷ്ക്കരിക്കും. ബജറ്റ് അവഗണയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. എന്നാൽ പ്രതിപക്ഷ സഖ്യത്തിനൊപ്പമുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്നതിനാൽ യോഗത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രി മാത്രം വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത് ചർച്ചയായിട്ടുണ്ട്.തന്റെയും അഭിപ്രായം ബജറ്റിൽ കടുത്ത വിവേചനമാണെന്ന് വ്യക്തമാക്കിയ മമത, പക്ഷേ നീതി ആയോഗിൽ പങ്കെടുക്കുന്നത് നേരത്തെ തീരുമാനിച്ചതിനാലാണെന്ന് അറിയിച്ചു. ഇൻഡ്യാ സഖ്യത്തിലെ പാർട്ടികളുടെ പൊതുവികാരം മമത യോഗത്തിൽ അറിയിക്കും.. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയത്തിനെതിരേ താൻ യോഗത്തിൽ പങ്കെടുത്ത് വിമർശനമുന്നയിക്കുമെന്നും മമത വ്യക്തമാക്കി.