നിലത്ത് വീണ് കിടക്കുന്നത് ഇലയല്ല….

നിലത്ത് കിടന്ന ഒരു ഉണങ്ങിയ ഇലയുടെ വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ആളുകൾ. എന്തുകൊണ്ടാണ് ഈ ദൃശ്യങ്ങൾക്ക് ഇത്ര അധികം കാഴ്ചക്കാർ ലഭിച്ചതെന്ന് ആദ്യത്തെ കുറച്ച് സമയം ഏവരും ചിന്തിച്ചു. എന്നാൽ കാരണം വ്യക്തമായത് പിന്നാലെയാണ്. അത് ഉണങ്ങിയ ഇല ആയിരുന്നില്ല. ഒരു കൊച്ച് പൂമ്പാറ്റ ആയിരുന്നു.

ഓറഞ്ച് ഓക്ക്‌ളീഫ് എന്ന് അറിയപ്പെടുന്ന കല്ലിമ ഇനാച്ചസിനെയാണ് ഉണങ്ങിയ ഇലയായി കണ്ട് കാഴ്ചക്കാർ തെറ്റുധരിച്ചത് . ഇന്ത്യ മുതൽ ജപ്പാൻ വരെയുള്ള ഉഷ്ണ മേഖലാ ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ഇവ.ശത്രുക്കൾ വന്നാൽ വേഗത്തിൽ ഒളിക്കാനും ഉണങ്ങിയ ഇല പോലെ അഭിനയിക്കാനും ഉള്ള കഴിവ് ഈ ചിത്രശലഭത്തിനുണ്ട്.

മാസിമോ എന്ന ട്വിറ്റർ ഉപയോക്താവാണ് കഴിഞ്ഞ ദിവസം ഇവയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. തുടർന്ന് ഇങ്ങനെ കുറിച്ചു, ” ഓറഞ്ച് ഓക്കീളിഫ് ഒരു ഉണങ്ങിയ ഇലയോട് സാമ്യമുള്ളവരാണ്. മറവിയും ഉള്ളവരാണ് ഈ ചിത്രശലഭങ്ങൾ. പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഇത് കണ്ടത്. അതേസമയം ഇവിടെ വീഡിയോ പങ്കുവച്ചുകൊണ്ട് ചിത്രശലഭത്തിന്റെ മറവിയെ പറ്റി യുവാവ് പറയുന്നുണ്ട്. കോർക്‌സ് എന്ന ഒരു ജീനാണ് ഇവയുടെ മറവിക്ക് കാരണം എന്ന് ഗവേഷകർ പറയുന്നു. ഇവയുടെ ചിറകുകൾക്ക് വളരെ ലളിതാമായ ഒരു ഘടനയാണ് ഉള്ളത് എന്നാൽ ഈ ഘടന ചില പ്രവർത്തനങ്ങൾക്ക് കാരണം ആകാറുണ്ട്. ചലിക്കുന്നതിനും, ഇണയുടെ മുൻഗണന അറിയുന്നതിനും, ശത്രക്കളിൽ നിന്ന് രക്ഷനേടാനും അവ ഈ ചിറകുകൾ ഉപയോഗിക്കുന്നു.

Related Articles

Back to top button