നിര്‍മിച്ചിട്ട് ഒരുവര്‍ഷം..പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച..ബിജെപിയുടെ ഡിസൈനെന്ന് പരിഹസിച്ച് പ്രതിപക്ഷം…
ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. നിര്‍മിച്ച് ഒരു വര്‍ഷമായപ്പോഴെക്കുമാണ് ഈ ദുരവസ്ഥ. വെള്ളം ചോര്‍ന്ന് ഒലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ഈ സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി മാണിക്കം ടാഗോർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
‘പുറത്ത് പേപ്പര്‍ ചോര്‍ച്ച, അകത്ത് വെള്ളം ചോര്‍ച്ച’- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ എക്സില്‍ കുറിച്ചത്. ചോര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ശതകോടികള്‍ ചെലവാക്കി ബിജെപി നിര്‍മ്മിച്ച മന്ദിരം ചോര്‍ന്നൊലിക്കുന്നതില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തെത്തി. പഴയ പാര്‍ലമെന്റാണ് പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതെന്ന് അദ്ദേഹം പറഞ്ഞു.