നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിന്നിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
അരൂർ : നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അപകടത്തിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചുവരികയാണ്. മരിച്ച മൂന്ന് യുവാക്കളും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.ചന്തിരൂര്‍ സ്വദേശിയായ ഒരാളും അരൂര്‍ സ്വദേശിയായ രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കളും അരൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.