നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു… ശേഷം….
നാലുവയസുകാരിയോട് കൊടും ക്രൂരത. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസുകാരിയെ ഹോട്ടല്‍ ജീവനക്കാരന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കരിമ്പുതോട്ടത്തില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടിയുടെ വീടിനടുത്ത് ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന രാജ് കുമാര്‍ സിംഗ് രാത്രിയോ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കുടുംബം ഇയാള്‍ കിടക്കാനായി ഒരു കട്ടില് നല്കി. വീടിന് 100 മീറ്ററിന് അപ്പുറത്ത് കിടന്നുറങ്ങിയ രാജ്കുമാര് സിംഗ് പെണ്‍കുട്ടിയെ പുലര്‍ച്ചെ വീട്ടില്‍ നിന്നും എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിച്ച് പ്രതി മുങ്ങി. രാവിലെ ഉറക്കമുണര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള കരിമ്പിന് തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.