നവജാത ശിശുവിന്റെ ദുരൂഹ മരണം…പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും…

ആലപ്പുഴ: തകഴി കുന്നുമ്മയില്‍ നവജാതശിശുവിനെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിൽ വിടാനുള്ള അപേക്ഷ പൊലീസ് നാളെ സമർപ്പിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കേസിലെ ഒന്നാം പ്രതി കുഞ്ഞിൻ്റെ അമ്മയായ യുവതി ചികിത്സയിലായതിനാൽ കസ്റ്റഡി അപേക്ഷ പിന്നീട് സമർപ്പിക്കും. രണ്ടാം പ്രതി യുവതിയുടെ ആണ്‍ സുഹ്യത്ത് തകഴി സ്വദേശി തോമസ് ജോസഫ് മൂന്നാം പ്രതി അശോക് ജോസഫ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ ഉള്ള അപേക്ഷയാണ് പൊലീസ് നാളെ നൽകുന്നത്

Related Articles

Back to top button