നടുറോഡിൽ യുവതിയെ 5 അംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി…
എറണാകുളം കളമശ്ശേരിയിൽ യുവതിയെ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി.ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെയാണ് കാറിൽ എത്തിയ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി.പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സംഘത്തിലെ നാല് പേരെ കസ്റ്റഡിയിലെടുത്തു .എന്നാൽ പരാതി ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീര്‍ത്തു.