നടിയുടെ ബലാത്സംഗ പരാതി…വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും….
കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ ബലാത്സംഗത്തിന് പ്രതി ചേർക്കപ്പെട്ട അഭിഭാഷക സംഘടനാ നേതാവ് വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു.
എന്നാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് അഭിഭാഷകനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വീണ്ടും വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. ഇതേ നടി നൽകിയ പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.