നടന്നു പോയ വൃദ്ധയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു.. തലയിലൂടെ കയറിയിറങ്ങി… അപകടം മിച്ചൽ ജംഗ്ഷനിൽ ഉച്ചക്ക് 2ന്…. മരിച്ചത് ചെന്നിത്തല സ്വദേശിനി…..തത്സമയ വീഡിയോ വൺ ഫോർട്ടി ന്യൂസ് വർത്തയോടൊപ്പം…..
മാവേലിക്കര: നടന്നു പോയ വൃദ്ധയെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. പിൻചക്രം തലയിലൂടെ കയറിയിറങ്ങി. മിച്ചൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് 2ഓടെ ആണ് അപകടം ഉണ്ടായതു. 82 വയസുള്ള ചെന്നിത്തല സ്വദേശിനിയാണ് മരിച്ചത്.
അപകടത്തിന്റെ തത്സമയ വീഡിയോ വൺ ഫോർട്ടി ന്യൂസ് വർത്തയോടൊപ്പം പ്രസിദ്ധികരിക്കുന്നുണ്ട്. അപകടത്തിൽ ചെന്നിത്തല തൃപ്പെരുന്തുറ തെക്കേക്കൂറ്റ് വീട്ടിൽ കോശി ജേക്കബിന്റെ ഭാര്യ റയ്ച്ചൽ ജേക്കബ് (82) തൽക്ഷണം മരിച്ചു. ഇന്ന് ഉച്ചക്ക് 2ഓടെ പ്രാർത്ഥനക്ക് പോയി പുതിയകാവ് ഭാഗത്തു നിന്ന് മടങ്ങി ബസ് സ്റ്റാൻഡിലേക്ക് വരുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് വൃദ്ധയെ ബസ് ഇടിച്ചു വീഴ്ത്തിയത്. പുതിയകാവിൽ നിന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോയ സ്വാമി ബസ് ആണ് അപകടം ഉണ്ടാക്കിയത്. ബസിന്റെ മുൻഭാഗം ഇടിച്ചു റോഡിൽ വീണ വൃദ്ധയുടെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു.
സംഭവ സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം 108 ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര പോലീസ് മേൽ നടപടി സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തി റോഡിലെ രക്തം കഴുകി മാറ്റി. നഗരത്തിൽ ഏറെ നേരം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.