നഗ്നതാ പ്രദർശനം.., പെണ്‍കുട്ടികളോട് മോശമായി പെരുമാറി..ചോദ്യം ചെയ്ത സ്ത്രീക്ക് മർദ്ദനം..ഒടുവിൽ…
പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ചയാൾ പിടിയിൽ. വയനാട് തിരുനെല്ലിയിലാണ് സംഭവം. പെൺകുട്ടികളോട് മോശമായി പെരുമാറിയ മധ്യവയസ്കനെ ചോദ്യം ചെയ്ത യുവതിയുടെ കയ്യിൽ കയറി പിടിച്ച് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പനവല്ലി കാരാമ വീട്ടില്‍ രാജു (45) വിനെയാണ് അറസ്റ്റ് ചെയ്തത്.തൃശ്ശിലേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന പെണ്‍കുട്ടികളോട് രാജു മോശമായി പെരുമാറിയത് ചോദിക്കാനെത്തിയപ്പോഴായിരുന്നു ഇയാള്‍ പരാതിക്കാരിക്കെതിരെ അതിക്രമം നടത്തിയത്. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പരാതിയിലുള്ളത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.