ദുരിതത്തിലായ മലയാളി യുവതിക്ക് തുണയായി കേളി കുടുംബവേദി…

ജോലിയിൽ തുടരാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശിനി സന്ധ്യക്ക് തുണയായ്‌ കേളി കുടുംബവേദിയുടെ ഇടപ്പെടൽ. ആറുമാസം മുമ്പാണ് നേഴ്സിങ് അസിസ്റ്റന്റ് ജോലിക്കായ് ഒരു മാൻപവർ കമ്പനിയുടെ വിസയിൽ സന്ധ്യ റിയാദിലെത്തിയത്. ആദ്യ മൂന്ന് മാസം തായ്‌ഫിലും തുടർന്നുള്ള മൂന്നുമാസം റിയാദിലും ജോലിക്കായി നിയോഗിച്ചു. എന്നാൽ സൗദി അറേബ്യയിലെ കാലാവസ്ഥയുടെ ഭാഗമായുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്കു ഹാജരാകാൻ പറ്റാത്ത അവസ്ഥയിലായി.  തുടർച്ചയായ അവധികൾ കാരണം ശമ്പളം ലഭിക്കാത്തതിനാൽ ശരിയായ ചികിത്സ തേടുന്നതിനോ, ഭക്ഷണമോ മരുന്നോ പോലും കിട്ടാത്ത അവസ്ഥയിലായി. തിരികെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനെ കുറിച്ച് കമ്പനിയുമായി സംസാരിച്ചെങ്കിലും എഗ്രിമെന്റ് കാലാവധി പൂർത്തിയാകും മുൻപ് നാട്ടിൽ പോകാൻ വിസക്ക് കമ്പനി ചിലവഴിച്ച തുക നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സുഹൃത്തുക്കൾ മുഖേനയാണ് കേളി കുടുംബവേദിയുമായ് ബന്ധപ്പെടുന്നത്. 

Related Articles

Back to top button