ദീപിക പദുകോൺ അമ്മയായി..കുഞ്ഞ് ഏതെന്നോ…
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും കുഞ്ഞ് പിറന്നു. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിരുന്നു ദീപികയുടെ പ്രസവം. ആശംസകളുമായി നിരവധിയാളുകളാണ് ഇരുവരുടെയും പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.പെൺകുഞ്ഞാണ് താരത്തിന് പിറന്നത്.കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ സ്വാഗതം ചെയ്യാൻ ദീപികയും രൺവീറും ഒരുങ്ങുന്നത്.