ദിവസം 50 രൂപ നീക്കിവയ്ക്കാമോ? 35 ലക്ഷം സ്വന്തമാക്കാം
തിരുവനന്തപുരം: ദിവസവും 50 രൂപ നീക്കിവയ്ക്കാമോ. പോസ്റ്റ് ഓഫീസ് പദ്ധതി വഴി 35 ലക്ഷം രൂപ സ്വന്തമാക്കാം. സമൂഹത്തിലെ എല്ലാത്തരക്കാർക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിനുണ്ട്. ചിട്ടയായി ദീർഘകാലം നിക്ഷേപിക്കാൻ തയാറെടുക്കുന്നവർക്ക് ഏറ്റവും സുരക്ഷിത മാർഗം പോസ്റ്റ് ഓഫീസ് പദ്ധതികളാണ്. പോസ്റ്റ് ഓഫീസിന്റെ ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ഗ്രാം സുരക്ഷാ യോജന. നിക്ഷേപകൻ മരിച്ചാൽ നോമിനിക്ക് തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
19നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ അംഗമാകാം. പതിനായിരം രൂപ മുതൽ പത്തു ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നിക്ഷേപ അവസരമുള്ളത്. പ്രതിമാസ, ത്രൈമാസ, അർദ്ധവാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ ഗഡുക്കൾ നിക്ഷേപിക്കാം. 19 -55 വയസിലാണ് നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ പദ്ധതിക്കു കീഴിൽ പ്രതിമാസം 1,515 രൂപയാണ് അടക്കേണ്ടത്. ഇവിടെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 31.60 ലക്ഷം കൈയ്യിൽ കിട്ടും. അതേസമയം, നിങ്ങൾ 60 വയസു വരെയുള്ള നിക്ഷേപ ചക്രവാളം തെരഞ്ഞെടുത്താൻ പ്രതിമാസ പ്രീമിയം 1,411 രൂപയാകും. ഇങ്ങനെ വരുമ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ 34.60 ലക്ഷം കൈയ്യിൽ കിട്ടും.