തൃശൂര്‍ ഡിസിസിയിലെ തമ്മിത്തല്ല്..ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്….
തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ അടിയന്തിര നടപടി.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവന് കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.