തൃശൂരിൽ 50ഓളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്….

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് . കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ള പ്രവർത്തകരാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത് .പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും എന്നാണ് അറിയിപ്പ് .

ഇതേസമയം നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രൻ രംഗത്തെത്തി .. മോദിയുടെ വരവിൽ വേവലാതിയുള്ളവർ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേൾക്കുമെന്ന് നോക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു .

Related Articles

Back to top button