തൃശൂരിലെ വിജയം പൂരം കലക്കി നേടിയതല്ലെന്ന് കെ.സുരേന്ദ്രൻ…

തിരുവനന്തപുരം: തൃശൂരിലെ വിജയം പൂരം കലക്കി നേടിയതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തർധാരയുള്ളത് യുഡിഎഫും എൽഡിഎഫും തമ്മിലാണ്. വിഡി സതീശൻ പിണറായി വിജയന്റെ ഏജന്റാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എഡിജിപി എം ആർ അജിത് കുമാർ രാഹുൽ ഗാന്ധിയുമായും സതീശനുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സുരേഷ് ഗോപിക്ക് മതന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചിട്ടുണ്ട്. പൂരം കലക്കിയാൽ എങ്ങനെ മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടും.പുനർജനി തട്ടിപ്പിൽ വി ഡി സതീശനെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടെന്നും സുരേന്ദ്രൻ ചോദിച്ചു.

Related Articles

Back to top button