തിരുവല്ലയിൽ നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.. ഓട്ടോ ഡ്രൈവര്‍…

തിരുവല്ല: നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കുട്ടിയുടെ അമ്മ നൽകിയ പരാതിയെതുടർന്നാണ് ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായത്. തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67)ആണ് അറസ്റ്റിലായത്.

വര്‍ഗീസിന്റെ ഓട്ടോയിലാണ് കഴിഞ്ഞ കുറെ നാളുകളായി ഒന്‍പതുവയസുകാരിയും സഹപാഠികളും സ്‌കൂളിലേക്ക് പോകുന്നത്. കൂടാതെ വീട്ടിലേക്ക് തിരികെ വരുന്നതും ഈ ഓട്ടോയിൽ തന്നെയാണ്. എന്നാൽ, സ്‌കൂളില്‍ നിന്ന് തിരികെ വരുമ്പോള്‍ സഹപാഠികളെ വീടുകളില്‍ ഇറക്കിവിട്ട ശേഷം, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നവഴിയില്‍ വിജനമായ പ്രദേശത്ത് വച്ച് നാലാംക്ലാസുകാരിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറുന്നത് പതിവായിരുന്നു എന്നതാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം കുട്ടിയോട് വര്‍ഗീസ് അപമര്യാദയായി പെരുമാറുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടു. ഇക്കാര്യം കുട്ടിയുടെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അമ്മ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button