തിരുവല്ലയിൽ കിണറ്റിൽ അസ്ഥികൂടം….
പത്തനംതിട്ട: തിരുവല്ലയിൽ കിണറ്റിൽ അസ്ഥികൂടം കണ്ടെത്തി. ഈസ്റ്റ് ഓതറ പഴയകാവിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തിയത് .കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് അസ്ഥികൂടം പുറത്തെടുത്തു .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .