തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മര്‍ദനം..പിന്നിൽ….

തിരുവനന്തപുരത്ത് പൊലീസുകാരന് ക്രൂര മര്‍ദനം. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ സിജു തോമസിനാണ് മർദ്ദനമേറ്റത് . ചാല മാര്‍ക്കറ്റിനുള്ളില്‍ ഒരുസംഘം പോലീസുകാരനെ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത് . ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി .പരിക്കേറ്റ സിജു ആശുപത്രിയില്‍ ചികിത്സയിലാണ്.പ്രതികളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button