തരംഗമായി മോദിയുടെ ചിത്രമുള്ള ‘ജീ പേ’ പോസ്റ്ററുകൾ..സ്കാൻ ചെയ്‌താൽ സ്‌കാം കാണാം….
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തമിഴ്നാട്ടിൽ വ്യത്യസ്തമായൊരു പോസ്റ്റർ പ്രചാരണം. മോദിയുടെ ചിത്രങ്ങളുള്ള ‘ജീ പേ’ പോസ്റ്ററുകൾ ഇതിനകം തരംഗമായി കഴിഞ്ഞു .പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ ‘സ്‌കാന്‍ ചെയ്താല്‍ സ്‌കാം കാണാം’ (സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം) എന്നും എഴുതിയിട്ടുണ്ട് .
പോസ്റ്ററിലെ ക്യൂ ആർ കോഡിൽ സ്കാൻ ചെയ്താൽ വ്യത്യസ്തങ്ങളായ അഴിമതി ആരോപണങ്ങൾ വ്യക്തമാക്കുന്ന വീഡിയോയിലേയ്ക്കാണ് എത്തുക. തിരഞ്ഞെടുപ്പ് ബോണ്ടിലും സിഎജി റിപ്പോർട്ടുകളിലും അടിസ്ഥാന സൗകര്യ പദ്ധതികളിലും നടന്ന അഴിമതികളെക്കുറിച്ചുള്ള ആരോപണങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് വായ്പ നൽകുകയും എഴുതി തള്ളുകയും ചെയ്ത ആരോപണങ്ങളും വീഡിയോയിൽ ഇടംനേടിയിട്ടുണ്ട്.കൂടാതെ ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കണമെന്നും ബിജെപിയെ തള്ളണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. പോസ്റ്ററിന് പിന്നിൽ ഡിഎംകെ ആണെന്നാണ് സൂചന .