തമിഴ് സിനിമയിലെ ലൈംഗികാതിക്രമം…പരാതി നൽകാൻ രോഹിണി അധ്യക്ഷയായ സമിതി രൂപീകരിച്ച് നടികര്‍ സംഘം…
തമിഴ് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിനായി സമിതി രൂപീകരിച്ചു. താര സംഘടനയായ നടികര്‍ സംഘമാണ് സമിതി രൂപീകരിച്ചത്. നടി രോഹിണിയാണ് സമിതിയുടെ അധ്യക്ഷ. സ്ത്രീകള്‍ പരാതികളുമായി മുന്നോട്ട് വരണമെന്ന് രോഹിണി ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്ന് രോഹിണി പറഞ്ഞു.