ഡ്രൈ ഡേയിൽ ഇളവ്..നിരോധിത ദിവസങ്ങളിലും മദ്യം വിളമ്പാം..പക്ഷെ…

മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഐഎം. ഈ മാസം 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ ആചരണം മാറ്റമില്ലാതെ തുടരാനാണ് തീരുമാനം.കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതായിരിക്കും. എന്നാല്‍ 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണം.

ഡ്രൈ ഡേ ഒഴിവാക്കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നും അത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സിപിഐഎം അംഗീകരിച്ചില്ല.

Related Articles

Back to top button