ട്രെയിൻ തട്ടി ആനയ്ക്ക് പരിക്ക്….

പാലക്കാട് കൊട്ടേക്കാട്ടിൽ ട്രെയിൻ ട്രയിൻ തട്ടിയ ആനയ്ക്ക് നിസാര പരിക്ക് മാത്രമെന്ന് വെറ്ററിനറി സർജന്‍റെ പരിശോധനയിൽ കണ്ടെത്തി. വലത്തേ പിൻ കാലിന്‍റെ അറ്റത്താണ് ട്രയിൻ തട്ടിയത്. തുടയെല്ല് പൊട്ടിയിട്ടില്ല. തുടർ ചികിത്സയുടെ ആവശ്യം നിലവിലില്ലെന്ന് അധികൃതർ അറിയിച്ചു.
ആനയെ ആഴം കുറഞ്ഞ ജലാശയത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കൊട്ടേക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്. പിന്നീട് ആന കഞ്ചിക്കോട്- മലമ്പുഴ റോഡിലേക്ക് ഇറങ്ങിയത് കുറച്ചു നേരം പരിഭ്രാന്തി പരത്തി. ആന കാട്ടിലേക്ക് കയറും വരെ ഈ വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ആനയെ ഇപ്പോഴും വനംവകു്പ് നിരീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button