ജെ.സി.ഐ സ്ത്രീശക്തി പുരസ്കാരം നിഷാ ജോസ് കെ.മാണിക്ക്‌.

അമ്പലപ്പുഴ: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച്
ജെ. സി. ഐ പുന്നപ്ര നൽകിവരുന്ന
സ്ത്രീശക്തി പുരസ്കാരത്തിന്
സാമൂഹ്യപ്രവർത്തകയായ നിഷ ജോസ് കെ.മാണി അർഹയായി. ആരോഗ്യരംഗത്തും പരിസ്ഥിതി മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുള്ള നിഷ ജോസ് കെ.മാണി മോട്ടിവേഷണൽ പ്രഭാഷക കൂടിയാണ്. ഇന്ത്യയിലെ പ്രധാന നദികളിലെല്ലാം സഞ്ചരിച്ച് ജലം സമാഹരിച്ച് ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾക്കും നേതൃത്വം നൽകിയിട്ടുള്ള നിഷ റോട്ടറി ഡിസ്ട്രിക് 3211 ലെ പെൺകുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പദ്ധതികളുടെ മുഖ്യ നിർവഹണ ചുമതലയും വഹിക്കുന്നു. ജോസ് കെ മാണി എം.പിയുടെ ഭാര്യയും , മൂന്ന് കുട്ടികളുടെ മാതാവുമായ നിഷ ക്യാൻസർ അതിജീവിത എന്ന നിലയിൽ കാൻസർ രോഗികൾക്ക് പ്രചോദനം നൽകുന്ന പ്രഭാഷണങ്ങളും നിർവഹിക്കുന്നു. 15001 രൂപയും പ്രശസ്ത പത്രവും അടങ്ങുന്ന സ്ത്രീശക്തി പുരസ്കാരം മാർച്ച് മാസം മൂന്നാം വാരം ആലപ്പുഴയിൽ സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി അംഗങ്ങളായ അഡ്വ. പ്രദീപ്‌ കൂട്ടാല, നസീർ സലാം തുടങ്ങിയവർ അറിയിച്ചു.

Related Articles

Back to top button