ജില്ലയിലെ 18 സ്കൂളുകൾക്ക് അവധി…. മാവേലിക്കര താലൂക്കിലെ 7 സ്കൂളുകൾക്ക്…..

മാവേലിക്കര – അദ്ധ്യായന വർഷം തുടങ്ങുന്ന നാളെ ജില്ലയിലെ 18 സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മാവേലിക്കര താലൂക്കിലെ 7 സ്കൂളുകൾക്കാണ് അവധി ഉള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുള്ളത് മാവേലിക്കര താലൂക്കിലാണ്. അമ്പലപ്പുഴ താലൂക്കിലെ 5 സ്കൂളുകൾക്കും ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലെ ഒരോ സ്കൂളിനും കുട്ടനാട് താലൂക്കിലെ 4 സ്കൂളിനുമാണ് അവധിയുള്ളത്.

കാലവർഷത്തെ തുടർന്ന് ജില്ലയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പലപ്പുഴയിൽ പറവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂൾ, തിരുവമ്പാടി ഗവൺമെന്റ് യുപിഎസ്, അമ്പലപ്പുഴ ഷണ്മുഖ വിലാസം സ്കൂൾ, തുമ്പോളി സെൻതോമസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും ചേർത്തല താലൂക്കിലെ അറവുകാട് ദേവസ്വം എൽപി സ്കൂളിനും അവധിയാണ്. കുട്ടനാട് ചമ്പക്കുളം പേരുകര സ്കൂൾ, രാമങ്കരി എൻഎസ്എസ് ഹൈസ്കൂൾ, ചമ്പക്കുളം സെൻമേരിസ് ഹൈസ്കൂൾ, കൈനകരി സെന്റ് മേരീസ് ഹൈസ്കൂൾ. കാർത്തികപ്പള്ളി കണ്ടല്ലൂർ പുതിയവിള കൊപ്പാറ ഹൈസ്കൂൾ. മാവേലിക്കര താലൂക്കിലെ വള്ളികുന്നം അരീക്കര എൽപിഎസ്, തെക്കേക്കര മുള്ളിക്കുളങ്ങര എൽപിഎസ്, കണ്ണമംഗലം ഗവൺമെന്റ് യുപിഎസ്, വെട്ടിയാർ അറന്നൂറ്റിമംഗലം എൽപിഎസ്, പൊന്നാരതോട്ടം വിദ്യാരാജാ സ്കൂൾ , തെക്കേക്കര ഉമ്പർനാട്ഐ ടിഐ, മാവേലിക്കര ഗവൺമെന്റ് ഐ. ടി. ഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

Related Articles

Back to top button