ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞുവീണ് മരിച്ചു

നടന്‍ കുഴഞ്ഞുവീണ് മരിച്ചു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് നടന്‍ കുഴഞ്ഞുവീണത്. നടൻ സിദ്ധാന്ത് വീര്‍ സൂര്യവംശി അന്തരിച്ചു. 46 വയസ്സായിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

മോഡലിം​ഗ് ആയിരുന്നു സിദ്ധാന്തിന്റെ ആദ്യമേഖല. പിന്നീട് ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. ശേഷം വന്ന സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയവ സിദ്ധാന്തിനെ പ്രേക്ഷകർക്കിടയിൽ പ്രിയപ്പെട്ട താരമാക്കുക ആയിരുന്നു. 2007ല്‍ ഇന്ത്യന്‍ ടെലിവിഷൻ പുരസ്‌കാരവും നടന് ലഭിച്ചിരുന്നു.

Related Articles

Back to top button