ജനകീയ തെരച്ചിലിൽ ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു..കിട്ടിയത് രണ്ട് കാലുകൾ….

മുണ്ടക്കൈ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്.പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന ഭാഗത്താണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.രണ്ട് കാലുകളാണ് കണ്ടെത്തിയിരിക്കുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലിൽ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.

Related Articles

Back to top button