ചേർത്തലയിലും, കണിച്ചുകുളങ്ങരയിലും കഞ്ചാവ് വേട്ട.. 8 കിലോ കഞ്ചാവും, യുവതി ഉൾപ്പെടെ 3 പേരും..

ചേർത്തല: ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും, മാരാരിക്കുളംപോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചേർത്തല മതിലകം ആശുപത്രി ഭാഗത്ത് നിന്നും , കണിച്ചുകുളങ്ങര ക്ഷേത്ര പരിസരത്തു നിന്നുമായി 8 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി സുകന്യ(25) , മലപ്പുറം സ്വദേശികളായ ജൂനൈദ് (26) , റിൻഷാദ് (28) എന്നിവരാണ് പിടിയിലായത്. കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തോടാനുബന്ധിച്ച് ചേർത്തലഭാഗത്തെ ഇടപാടുകാർക്ക് കൈമാറാൻ വാഗൺ-ആർ കാറിൽ കൊണ്ട് വന്ന് ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 6 ലക്ഷം രൂപ വിലവരും. ചേർത്തലയിലും പരിസരത്തും ചെക്കിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായി കണ്ട വാഗൺ-ആർ കാർ പരിശോധിക്കുന്നതിനിടയിൽ അതിൽ ഒരാൾ ബാഗുമായി ഓടി രക്ഷപ്പെട്ടിരുന്നു. ബാക്കി രണ്ടുപേരെ 2 കിലോ കഞ്ചാവുമായി പിടികൂടി. ഓടി പോയയാൾ മലപ്പുറം കാരനാണെന്നും അയാൾ കഞ്ചാവുമായാണ് ഓടി പോയതെന്നും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കണിച്ചുകുളങ്ങര ഭാഗത്ത് വച്ച് ഇയാളെ പിടികൂടി. 6 കിലോ ഗഞ്ചാവും കണ്ടെത്തി. ലോക്ക്ഡൗണിന്റെ മറവിൽ നടക്കുന്ന ലഹരി കടത്തിനും, വില്പനക്കുമെതിരെ കർശനപരിശോധനയാണ് പോലീസ് നടത്തിവരുന്നത്. പ്രതികളിൽ ജൂനൈദ് ഇടയ്ക്കിടയ്ക്ക് ആന്ധ്രയിൽ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങി മലപ്പുറത്ത് സ്റ്റോക്ക് ചെയ്ത് അവിടെ നിന്നും എറണാകുളത്തും , ആലപ്പുഴയിലും മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ആലപ്പുഴ ജില്ല പോലീസ് മേധാവി ജി, ജയ്ദേവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നർകോട്ടിക് സെൽ DySP M K ബിനുകുമാർ, ആലപ്പുഴ ഡി.വൈ.എസ്.പി ജയരാജ്, മാരാരിക്കുളം ഇൻസ്പെക്ടർ S.രാജേഷ്, സബ്ബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്റ്റ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button