ചെർപ്പുളശ്ശേരിയിൽ രോഗിയുമായി പോയ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു മരണം…..

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിൽ വരോടാണ് അപകടം നടന്നത് .ഓട്ടോഡ്രൈവറായ വരോട് കുണ്ടൻപ്പറമ്പിൽ വീട്ടിൽ സന്തോഷാണ് (37) മരിച്ചത്. നെല്ലായ ഭാഗത്തുനിന്ന് രോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരു ആംബുലൻസാണ് അപകടത്തിൽ പെട്ടത് .

ചെർപ്പുളശ്ശേരി ഭാഗത്തുനിന്നു ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. വീരമംഗലത്ത് ടവറിനുമുകളിൽ ജോലി ചെയ്യവേ അബോധാവസ്ഥയിലായ പറളി തേനൂർ സ്വദേശിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് അപകടം.അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു .സമീപത്തെ വൈദ്യുതപോസ്റ്റിലിടിച്ച് ആംബുലൻസും തകർന്നു. സന്തോഷിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും .

Related Articles

Back to top button