ചെമ്മീന്‍ കഴിച്ചു..പിന്നാലെ ദേഹാസ്വാസ്ഥ്യം..ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു…

തൊടുപുഴയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് നിഖിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതേസമയം ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു . എന്നാൽ ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button