ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ ആദിത്യന്റെ മൃതദേഹം കിട്ടി, രണ്ട് പേരെ കാണാതായതായി സംശയം..

ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ ആദിത്യന്റെ മൃതദേഹം കിട്ടി. ആറന്മുള വള്ളംകളിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്ന് രാവിലെയാണ് ചെന്നിത്തല പള്ളിയോടം മറിഞ്ഞത്. ശക്തമായ ഒഴുക്കിൽപെട്ടാണ് പള്ളിയോടം മറിഞ്ഞത്. വലിയപെരുംപുഴ പരിയാരത്ത് വീട്ടിൽ സതീശന്റെ മകൻ ആദിത്യന്റെ മൃതദേഹമാണ് ലഭിച്ചത്. എന്നാൽ രണ്ട് പേരെ കൂടി കാണാതായതായി സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button