ചെട്ടികുളങ്ങരയിൽ ഉത്രട്ടാതി അടിയന്തിരം
മാവേലിക്കര- ചെട്ടികുളങ്ങര ഭഗവതിയുടെ ഉത്രട്ടാതി അടിയന്തിരം ക്ഷേത്രത്തിലെ പതിമുന്നാം കരയായ നടക്കാവ് ഹൈന്ദവ കരയോഗത്തിൻ്റെ നേതൃത്വത്തിൽ 2ന് നടക്കും. ഭഗവതിയുടെ പുനപ്രതിഷ്ടാവാർഷികമായാണ് ഉത്രട്ടാതി – നൂറ്റൊന്ന് കലം ആഘോഷങ്ങൾ നടക്കുന്നത്. പതിമൂന്ന് വർഷത്തിലൊരിക്കലാണ് ഓരോ കരക്കും ഈ സൗഭാഗ്യം ലഭിക്കുന്നത്.
2ന് രാവിലെ 7ന് കാക്കനാട് ദേവീക്ഷേത്രത്തിൽ നിന്ന് നടക്കാവ് കരയുടെ നേതൃത്വത്തിൽ ഉത്രട്ടാതി നൂറ്റൊന്ന് കലം ഘോഷയാത്ര ആരംഭിച്ച് രാവിലെ 9 മണിയോടെ ക്ഷേത്രത്തിൽ എത്തിചേരും. ക്ഷേത്ര തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്യഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജ നടക്കും. ഉച്ചപൂജക്ക് ശേഷം പ്രസാദ വിതരണം നടക്കും. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ്റെ നേതൃത്വത്തിൽ 11ന് ഉത്രട്ടാതി സദ്യ നടത്തും. രാത്രി 9ന് ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത് നടക്കും.