ചൂല് അലക്ഷ്യമായി കൊണ്ടിട്ടാൽ അപകടം….
വാസ്തുശാസ്ത്രത്തിൽ പലർക്കും വിശ്വാസമുണ്ടായിരിക്കും. വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ഓരോ വസ്തുക്കൾക്കും അതിന്റെതായ സ്ഥാനമുണ്ട്. വീട്ടിലേക്ക് പോസിറ്റീവ് എനർജി പ്രവഹിക്കണമെങ്കിൽ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വീട് വൃത്തിയാക്കാൻ നമുക്ക് ആവശ്യമായ ഒരു വസ്തുവാണ് ചൂല്. വീട്ടിൽ എല്ലാ വസ്തുക്കൾക്കും ഉള്ളതുപോലെ ചൂലിനും ചില സ്ഥാനങ്ങൾ ഉണ്ട്. ചൂലിന്റെ സ്ഥാനം എവിടെ ആയിരിക്കണം?
വാസ്തുപ്രകാരം വീട് വൃത്തിയാക്കുന്ന ചൂലിന്റെ സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഉപയോഗത്തിനുശേഷം എവിടെയെങ്കിലും അലക്ഷ്യമായി വലിച്ചിടാൻ പാടില്ലാത്ത ഒന്നാണ് ചൂൽ. ചൂലിന്റെ സ്ഥാനം തെറ്റിയാൽ വീടിനെ ബാധിക്കും എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ചൂലാലക്ഷമായി ഇട്ടാൽ കടുത്ത ദാരിദ്ര്യം ആയിരിക്കും ഫലം. വാസ്തുപ്രകാരം വടക്കുപടിഞ്ഞാറൻ കോണിൽ വേണം ചൂല് സൂക്ഷിക്കാൻ. മുൻ വാതിലിന് സമീപം ചൂല് വയ്ക്കുവാൻ പാടില്ല. വാസ്തു അനുസരിച്ച് ആരുടെയും കണ്ണുകൾ എത്താത്ത സ്ഥലത്ത് വേണം ചൂലു വയ്ക്കുവാൻ. ചൂല് കിടത്തി വേണം വെക്കാൻ. തലതിരിച്ച് വയ്ക്കരുത് വീടിന്റെ മേൽക്കൂരയിലും ചൂലു വയ്ക്കരുത്. ഇത് ധനനഷ്ടം ഉണ്ടാക്കും എന്നാണ് പറയുക.