ചികിത്സിക്കാന്‍ ഒറ്റ ഡോക്ടര്‍മാരില്ല..ആര്‍ജി കര്‍ ആശുപത്രിയില്‍ പരിക്കേറ്റ് എത്തിയ യുവാവിന് ദാരുണാന്ത്യം…
ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാവിന് ദാരുണാന്ത്യം. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മകന്‍ മരിച്ചുവെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. മകനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാർ ഉണ്ടായിരുന്നില്ലെന്ന് യുവാവിന്റെ മാതാവ് ആരോപിച്ചു.
കോന്നാര്‍ സ്വദേശിയായ ബിക്രം ഭട്ടാചാജി(28)യാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ബിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിക്രമിനെ എമര്‍ജന്‍സി വാര്‍ഡില്‍ എത്തിക്കുമ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് അമ്മ കബിത ഭട്ടാചാജി ആരോപിച്ചു. മണിക്കൂറുകള്‍കൊണ്ട് ബിക്രമിന്റെ സര്‍ജറി പൂര്‍ത്തിയാക്കാമായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ചികിത്സ വൈകിയെന്നും കബിത പറഞ്ഞു.അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ബിക്രമിനെ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു അധികൃതർ പറയുന്നത്.അപകടത്തില്‍ ബിക്രമിന്റെ രണ്ട് കാലുകള്‍ക്കും തലയ്ക്കും ഗുരുതര പരിക്ക് സംഭവിച്ചിരുന്നു. സിടി സ്‌കാന്‍ എടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെ ബിക്രമിന് മരണം സംഭവിക്കുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.