ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് കൊലപാതകം നടത്താനുള്ള വഴിയല്ല… മറ്റൊരു കാര്യം….
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കഷായത്തിൽ വിഷം ചേർത്ത് കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ, കൊലപാതകം സംബന്ധിച്ച് ഇന്റർനെറ്റിൽ വിശദമായ പരിശോധന നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, കൊലപാതകം നടത്തുന്നതിനുള്ള വഴികൾ സംബന്ധിച്ചല്ല ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പകരം കൊലപാതകത്തിന് ശേഷം പോലീസിൻ്റെ ചോദ്യം ചെയ്യൽ എങ്ങനെയൊക്കെയായിരിക്കുമെന്നും അതിൽ നിന്ന് രക്ഷനേടുന്നതിനുള്ള വഴികളും ഗൂഗിളിൽ നിന്നും വിശദമായി മനസിലാക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യം. ഷാരോണിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും ഒരിക്കൽ പോലും ഗ്രീഷ്മ ഒരു പതർച്ചയും പ്രകടിപ്പിച്ചില്ല. എന്നാൽ, മാതാപിതാക്കൾക്കൊപ്പവും തനിച്ചും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഗ്രീഷ്മയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്തിയത്.